Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ കൊറിയ സന്ദർശിക്കാൻ പിണറായി താൽപര്യം പ്രകടിപ്പിച്ചു

Pinarayi Vijayan പിണറായി വിജയൻ

തിരുവനന്തപുരം∙ കൊറിയൻ നിക്ഷേപം ആകർഷിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഈ വർഷം ദക്ഷിണ കൊറിയ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നതായി ഇന്ത്യയിലെ ദക്ഷിണ കൊറിയൻ സ്ഥാനപതി ഷിൻ ബോങ് കിൽ. മാസങ്ങൾക്കു മുൻപു തന്നെ ഇതുസംബന്ധിച്ചു തനിക്കു കത്തയച്ചിരുന്നു. ഡൽഹിയിലെ ഓഫിസിൽ കേരളത്തിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസിലെ ചികിത്സയ്ക്കുശേഷം, അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയ ശേഷം ദക്ഷിണ കൊറിയ സന്ദർശിക്കുമെന്നാണു തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തെ തുടർന്നു കേരളത്തിനു സാമ്പത്തികസഹായം നൽകാൻ ദക്ഷിണ കൊറിയ നടപടി ആരംഭിച്ചെങ്കിലും കേന്ദ്രസർക്കാരിന്റെ നിലപാടിനെ തുടർന്നു ശ്രമം ഉപേക്ഷിച്ചതായി ഷിൻ ബോങ് കിൽ പറഞ്ഞു. പ്രളയത്തെക്കുറിച്ചുള്ള വാർത്ത അറിഞ്ഞയുടൻ എംബസി തലത്തിൽ നടപടികൾ ആരംഭിച്ചിരുന്നു. ഇത്തരം ആവശ്യങ്ങൾക്കായി ദക്ഷിണ കൊറിയൻ സർക്കാരിനു പ്രത്യേക ഫണ്ട് ഉണ്ട്. വിദേശസഹായം ആവശ്യമില്ലെന്നു കേന്ദ്രസർക്കാർ നിലപാടു സ്വീകരിച്ചതോടെയാണു ശ്രമങ്ങൾ‌ ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

related stories