Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

െവെദികനിൽ നിന്ന് തനിക്കും പീഡനശ്രമമെന്ന് ദയാബായി

dayabai ദയാബായി

കൊച്ചി ∙ കന്യാസ്ത്രീയാകാൻ മഠത്തിൽ ചേർന്ന കാലത്തു പീഡനശ്രമം നേരിട്ടിട്ടുണ്ടെന്നു സാമൂഹിക പ്രവർത്തക ദയാബായി. ഏറെ ബഹുമാനത്തോടെ കണ്ടിരുന്ന വൈദികനിൽ നിന്നാണു മോശം അനുഭവം ഉണ്ടായത്. അതു  മാനസികമായി വല്ലാതെ തളർത്തി.  ആവർത്തിക്കാതിരിക്കാൻ മെഴുകുതിരി ഉപയോഗിച്ചു സ്വന്തം ശരീരത്തിൽ പൊള്ളലേൽപ്പിച്ചു. മുറിവുകൾ വ്രണമാകുമ്പോഴെങ്കിലും വെറുതേ വിടുമല്ലോ എന്നു കരുതിയാണിതു ചെയ്തതെന്നു  ബിഷപ്പിനെതിരെ സമരം നടത്തുന്ന കന്യാസ്ത്രീകൾക്കു പിന്തുണ അറിയിച്ചുകൊണ്ട് ദയാബായി ഫോണിൽ പറഞ്ഞു.

കന്യാസ്ത്രീമാർ പ്രതിഷേധിക്കാൻ സന്നദ്ധരായതിൽ സന്തോഷമുണ്ട്. ബിഷപ് ഫ്രാങ്കോയുടെ കേസിൽ സഭയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. നിയമവും സത്യവും ജയിക്കണമെന്നാണ് ആഗ്രഹം – അവർ പറഞ്ഞു.

related stories