Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിഹാര ക്രിയ ഒന്നാംഘട്ടം പൂർത്തിയായി; ശബരിമല നട ഇന്നടയ്ക്കും

Sabarimala

ശബരിമല∙ മാളികപ്പുറത്ത് നടന്ന കലശാഭിഷേകത്തോടെ ദേവപ്രശ്ന പരിഹാരക്രിയയുടെ ഒന്നാംഘട്ടം പൂർത്തിയായി. കന്നിമാസപൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട ഇന്നു രാത്രി 10ന് അടയ്ക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് മാളികപ്പുറത്തമ്മയ്ക്ക് അഭിഷേകം ചെയ്തു. മാളികപ്പുറം മേൽശാന്തി വി.എൻ. അനീഷ് നമ്പൂതിരി സഹകാർമികത്വം വഹിച്ചു.

അയ്യപ്പ സന്നിധിയിൽ ഇന്നലെ ലക്ഷാർച്ചന നടന്നു. തന്ത്രിയുടെ കാർമികത്വത്തിൽ ബ്രഹ്മകലശം പൂജിച്ചാണ് ലക്ഷാർച്ചന തുടങ്ങിയത്. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി. തുടർന്ന് കലശാഭിഷേകവും നടന്നു. ശബരിമല മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു.