Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലിനകം ഹാജരാകണമെന്ന് വനിതാ കമ്മിഷൻ; വിശദീകരണം അഭിഭാഷകൻ നൽകുമെന്ന് ജോർജ്

Rekha_Sharma,-PC-George

ന്യൂഡൽഹി∙ കന്യാസ്ത്രീക്കെതിരായ പരാമർശത്തെക്കുറിച്ചു വിശദീകരണം നൽകാൻ ഒക്ടോബർ നാലിനകം ഹാജരാകണമെന്നു പി.സി.ജോർജിനോട് ദേശീയ വനിതാ കമ്മിഷൻ. ഉത്തരവാദപ്പെട്ട എംഎൽഎയെന്ന നിലയിൽ ചുരുങ്ങിയ സമയത്തിനിടയിൽ ഡൽഹിയിലെത്താൻ കഴിയില്ലെന്ന ജോർജിന്റെ നോട്ടിസിന്റെ അടിസ്ഥാനത്തിലാണു പുതിയ തീയതി നൽകിയത്. ഇന്നലെ ഹാജരാകണമെന്നായിരുന്നു നേരത്തേ നിർദേശിച്ചിരുന്നത്.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലടക്കം തിരിക്കിലാണെന്നും ചുരുങ്ങിയ ദിവസത്തിനുള്ളിൽ എത്താൻ കഴിയില്ലെന്നുമായിരുന്നു അഭിഭാഷകൻ മുഖേന‌ ജോർജ് നൽകിയ മറുപടി.

ഇതേസമയം, താൻ ഹാജരാകില്ലെന്നും തനിക്കുവേണ്ടി അഭിഭാഷകൻ വിശദീകരണം അറിയിക്കുമെന്നും ജോർജ് അറിയിച്ചു. വിശദീകരണം വേണമെന്നു മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിശദീകരണക്കുറിപ്പ് അഭിഭാഷകൻ കമ്മിഷനു മുന്നിൽ ഹാജരാക്കും.