Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാം ക്ലാസുകാരിക്ക് ലൈംഗിക പീഡനം: അമ്മയും കാമുകനും അറസ്റ്റിൽ

Rape | Sexual Abuse | Representational image

പത്തനംതിട്ട∙ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. പ്രക്കാനം തോട്ടുപുറം കാന്തക്കുന്നിൽ ജിൻസി(33)നെയും പ്രതിക്ക് ഒത്താശ ചെയ്തു കൊടുത്ത കുട്ടിയുടെ അമ്മയായ ഇരുപത്തൊൻപതുകാരിയെയും ആണ് അറസ്റ്റ് ചെയ്തത്.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി ഒരു വർഷത്തിലധികമായി ഇയാളെ ഒപ്പം താമസിപ്പിച്ചിരിക്കുകയായിരുന്നു. അമ്മയോടു പറഞ്ഞിട്ടും ശല്യം തുടർന്നതോടെ കുട്ടി വിവരം അടുത്ത ബന്ധുവായ സ്ത്രീയെ അറിയിച്ചു. അവർ കുട്ടിയുടെ അധ്യാപിക മുഖേന പൊലീസിനെ അറിയിക്കുകയുമായിരുന്നു. നിരന്തരമായി ശല്യം ചെയ്യുന്ന വിവരം പറഞ്ഞിട്ടും അമ്മ ഒന്നും പ്രതികരിച്ചില്ല എന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പ്രതി ജിൻസ് വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവുമാണ്. രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തു. പത്തനംതിട്ട സിഐ ജി. സുനിൽകുമാർ, എസ്ഐമാരായ സനൂജ്, അനീഷ്, സിപിഒമാരായ സബിരാജൻ, സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

related stories