Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമയിൽ വിദ്യാരംഭത്തിന് ഇപ്പോൾ പേരു നൽകാം

vidyarambham-logo

ഒക്ടോബര്‍ 19–ന് മലയാള മനോരമ ഒരുക്കുന്ന വിദ്യാരംഭത്തിന് ഇപ്പോൾ പേരു നൽകാം. കേരളത്തിലെ 11 യൂണിറ്റുകളിലും ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലും  വിദ്യാരംഭം ഒരുക്കുന്നുണ്ട്. എല്ലായിടത്തും പ്രമുഖ സാംസ്കാരിക നായകരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുക. പങ്കെടുക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് നൽകും. മനോരമ ഓഫിസുകളിൽ രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചര വരെ നേരിട്ടോ ഫോൺ വഴിയോ പേരു നൽകാം. റജിസ്‌ട്രേഷൻ ഫീസോ പ്രവേശന ഫീസോ ഇല്ല. ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലാണ് റജിസ്‌റ്റർ ചെയ്യേണ്ടത്. മനോരമയുടെ മറ്റു നമ്പറുകളിൽ ഈ സൗകര്യം ഉണ്ടാവില്ല.