Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ചിനെതിരെ വിഡിയോ പോസ്റ്റ്; പൊലീസ് ഉദ്യോഗസ്ഥയ്ക്കു സ്ഥലംമാറ്റം

police-woman

കോഴിക്കോട്∙ സാലറി ചാലഞ്ചിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടു പൊലീസ് വാട്സാപ് ഗ്രൂപ്പിൽ വിവാദ വിഡിയോ പോസ്റ്റ് ചെയ്ത വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. നടക്കാവ് സ്റ്റേഷനിൽ നിന്നു നല്ലളം സ്റ്റേഷനിലേക്കാണ് മാറ്റം.

ഈ ഉദ്യോഗസ്ഥയ്ക്കെതിരെ അന്വേഷണം നടക്കുന്നതിനാലാണ് സ്ഥലം മാറ്റിയതെന്നു സിറ്റി പൊലീസ് കമ്മിഷണർ എസ്.കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. വാട്സാപ് പോസ്റ്റുമായി ബന്ധപ്പെട്ടാണോ അന്വേഷണം നടക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.

ഫണ്ട് ശേഖരണം ഹിന്ദുക്കളുടെ മേൽ നിർബന്ധപൂർവം അടിച്ചേൽ‌പ്പിക്കുകയാണെന്നും മറ്റു മതങ്ങൾക്ക് അനുഭാവപൂർണമായ പരിഗണന സർക്കാർ നൽകുന്നു എന്നും ആരോപിക്കുന്ന വിഡിയോയാണ് വിവാദമായത്. ഇതേത്തുടർന്നു പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥയെ പിന്തുണച്ചിരുന്നു. ഇതിനിടെയാണ് സ്ഥലംമാറ്റ നടപടി വന്നത്.

അന്വേഷണം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ നൽകാൻ പൊലീസ് തയാറായിട്ടില്ല.