Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയബാധിതർക്ക് കുടുംബശ്രീ മുഖേന കുറഞ്ഞ വിലയിൽ ഗൃഹോപകരണങ്ങൾ

kudumbasree

തിരുവനന്തപുരം∙ പ്രളയദുരന്തത്തിൽ ഗൃഹോപകരണങ്ങൾ നഷ്ടപ്പെട്ടവർക്കു കുടുംബശ്രീ മുഖേന കുറഞ്ഞ വിലയിൽ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്നു. വിപണി വിലയിൽനിന്നു 40 ശതമാനമെങ്കിലും വിലക്കുറവിൽ ഗൃഹോപകരണങ്ങൾ നൽകാൻ താൽപര്യമുള്ള ബ്രാൻഡഡ് കമ്പനികളെ സഹകരിപ്പിച്ചാണു പദ്ധതി. www.kudumbashree.org/pages/711 എന്ന പോർട്ടൽ വഴി കമ്പനികൾക്കു നാളെ മുതൽ റജിസ്റ്റർ ചെയ്യാം.

കമ്പനികൾ നൽകാൻ ഉദ്ദേശിക്കുന്ന ഉൽപന്നങ്ങൾ, യഥാർഥ വില, വിലക്കിഴിവിനു ശേഷം ജിഎസ്ടി ഉൾപ്പെടെയുളള വില, കാലാവധി, ഡിസ്കൗണ്ട് നിരക്കിൽ നൽകാൻ ഉദ്ദേശിക്കുന്ന ഉൽപന്നങ്ങളുടെ എണ്ണം എന്നിവ ചേർക്കണം. അവസാന തീയതി 27.

റിസർജന്റ് കേരള ലോൺ സ്കീം വഴി വായ്പ ലഭ്യമായ ഗുണഭോക്താക്കൾക്കു മാത്രമാണ് ഈ സൗകര്യം. ഗുണഭോക്താക്കൾക്കു പ്രത്യേക കാർഡ് നൽകും. തുടർന്നു കമ്പനികൾ നേരിട്ടു നിർദേശിക്കുന്ന വിതരണക്കാരിൽനിന്നോ അംഗീകൃത ഏജൻസികളിൽനിന്നോ ഗൃഹോപകരണങ്ങൾ വാങ്ങാം. ഫോൺ: 91881 12026.