Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം: സിബിസിഐ

മുംബൈ ∙ ബിഷപ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട കേസിൽ നീതിന്യായ വ്യവസ്ഥയിൽ പൂർണമായ വിശ്വാസമുണ്ടെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷൻ കർദിനാൾ ഡോ. ഓസ്‌വാൾഡ് ഗ്രേഷ്യസ്. ‘നിയമം അതിന്റെ വഴിയെ അന്വേഷിക്കുമ്പോൾ സത്യം തെളിഞ്ഞുവരും. ഈ ഘട്ടത്തിൽ പ്രാർഥനയാണു മുറിവുണക്കൽ. ബിഷപ് ഫ്രാങ്കോയ്ക്കു വേണ്ടിയും കന്യാസ്ത്രീക്കു വേണ്ടിയും ജലന്തർ രൂപതയ്ക്കു വേണ്ടിയും മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭയ്ക്കു വേണ്ടിയും പ്രാർഥിക്കുന്നു–’ സിബിസിഐ പത്രക്കുറിപ്പിൽ പറയുന്നു.

related stories