Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണക്കിൽ പൊലീസിലെ വനിതകൾ മര്യാദക്കാർ

vanitha-police

പത്തനംതിട്ട∙ കണക്കുകൾ ശരിയാണെങ്കിൽ വനിതാ പൊലീസുകാർക്ക് അഭിമാനിക്കാം. ‘കഴിഞ്ഞ 5 വർഷത്തിനിടെ കൈക്കൂലി, അഴിമതി കേസുകളിൽ പിടിയിലായി നടപടി നേരിട്ട വനിതാ പൊലീസുദ്യോഗസ്ഥർ എത്ര’ എന്ന ചോദ്യത്തിന് പൊലീസ് ആസ്ഥാനത്തുനിന്നു നൽകിയ മറുപടി ‘രേഖകൾ ലഭ്യമല്ല’ എന്നാണ്. അതിനർഥം ഇത്തരത്തിലാരുമില്ലെന്നാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

സ്റ്റേഷനുകളിൽ ഇത്തരം സംഭവമുണ്ടായാൽ വിവരം പിറ്റേദിവസം തന്നെ ഡിജിപിക്കും പൊലീസ് ആസ്ഥാനത്തിനും കൈമാറണമെന്നതാണു വ്യവസ്ഥ. പരിശോധിക്കാൻ മുതിർന്ന ഓഫിസർമാരുടെ സമിതിയുമുണ്ട്. ശേഷമാണ് അച്ചടക്ക നടപടികൾക്കു ജില്ലാതലത്തിൽ നിർദേശം നൽകുന്നത്.

ആകെ അപവാദം, 12 വനിതാ പൊലീസുകാർക്കെതിരെ ഇൗ മാസം എടുത്ത അച്ചടക്കനടപടിയാണ്. കൊച്ചിയിലെ ദുരിതാശ്വാസക്യാംപിലേക്ക് എത്തിച്ച വിദേശ തുണിത്തരങ്ങൾ കടത്താൻ ശ്രമിച്ചതു ക്യാമറയിൽ പതിഞ്ഞതിനെ തുടർന്നാണ് സെൻട്രൽ സ്റ്റേഷനിലെ 12 വനിതാ സിവിൽ പൊലീസ് ഓഫിസർമാരെ സിറ്റി പൊലീസ് കമ്മിഷണർ സ്ഥലം മാറ്റിയത്. ഇൗ നടപടി പക്ഷേ, വിവരാവകാശമുള്ള മറുപടി തയാറാക്കിയശേഷം ഉണ്ടായതാണ്.

5 വർഷത്തിനിടെ കൈക്കൂലി, അഴിമതിക്കേസുകളിൽപെട്ട് അച്ചടക്ക നടപടി നേരിട്ട പുരുഷ പൊലീസ് ഓഫിസർമാരുടെ എണ്ണം ലഭ്യമായിട്ടുണ്ട്– 3 ഡിവൈഎസ്പിമാർ, ഒരു എഎസ്ഐ, 3 സിവിൽ പൊലീസ് ഓഫിസർമാർ.