Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറസ്റ്റ് നീണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിന്: രമേശ്

Ramesh Chennithala

കൊല്ലം∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പിന്റെ അറസ്റ്റ് നീണ്ടുപോയതിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. എന്നാൽ അതിന്റെ പേരിൽ കത്തോലിക്കാ സഭയെയോ പൗരോഹിത്യത്തെയോ അവഹേളിക്കരുത്.

കോടിയേരി ബാലകൃഷ്ണൻ ഉദ്ദേശിച്ചത് എന്താണെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം. രാവിലെ ഒന്നു പറഞ്ഞു രാത്രി ഒന്നു പറഞ്ഞു. അദ്ദേഹത്തിന് എന്തു പറ്റിയെന്ന് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

related stories