Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡോസൾഫാൻ സഹായം: തരില്ലെന്ന് കേന്ദ്രം വീണ്ടും

endosulfan

ന്യൂഡൽഹി ∙ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിന്റെ പകുതി ബാധ്യത ഏറ്റെടുക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം വീണ്ടും തള്ളി. ഇക്കാര്യം നേരത്തേ അറിയിച്ചതു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം മുൻനിലപാട് ആവർത്തിച്ചത്. കേന്ദ്രതീരുമാനം പുനരധിവാസ പ്രവർത്തനങ്ങളെ ബാധിച്ചേക്കും. 

ദുരന്തബാധിതരെ സഹായിക്കുന്നതിന് 2012 മുതൽ കേരളം 483 കോടി രൂപ സഹായം ചോദിക്കുന്നുണ്ട്. പല തവണ ചോദിച്ചിട്ടും ദേശീയാരോഗ്യ ദൗത്യം വഴി 25 കോടി രൂപ നൽകിയിട്ടുണ്ടെന്നു മാത്രമായിരുന്നു മറുപടി. മറ്റു ജില്ലകളിലേക്കു ലഭിച്ച തുക, കാസർകോട്ടേക്കു ചെലവിടുകയായിരുന്നുവെന്നാണ് കേരളം നൽകിയ മറുപടി. ആശ്വാസ ധനം നൽകാൻ വേണ്ട തുകയുടെ പകുതിയായ 174.5 കോടി രൂപയും 5 വർഷം പെൻഷൻ നൽകുന്നതിനുള്ള ബാധ്യതയുടെ പകുതിയായ 25.8 കോടി രൂപയും അടക്കം 200.3 കോടി രൂപയെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ഒടുവിൽ നൽകിയ കത്തിലെ ആവശ്യം.

related stories