Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയബാധിതർക്കായി ഫോമ വില്ലേജ് പദ്ധതി

ന്യൂയോർക്ക്∙ അമേരിക്കൻ മലയാളി സംഘടനയായ ഫോമ കേരളത്തിലെ പ്രളയബാധിതർക്കായി ഭവനപദ്ധതി നടപ്പാക്കുന്നു. രണ്ടോ മൂന്നോ സ്ഥലങ്ങളിലായി 10 വീടുകൾ വീതം നിർമിച്ചു നൽകുന്ന പദ്ധതിയുടെ രൂപരേഖ ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു മുൻപിൽ അവതരിപ്പിച്ചു.

ഫോമയുടെ നാഷനൽ കമ്മിറ്റി അംഗമായ നോയൽ മാത്യു സംഭാവന നൽകിയ ഒരേക്കർ ഭൂമിയിൽ മലപ്പുറത്താവും പദ്ധതിയുടെ തുടക്കം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനൊപ്പം ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ്, ജോയിന്റ് സെക്രട്ടറി സാജു ജോസഫ് തുടങ്ങിയവരുമുണ്ടായിരുന്നു.

related stories