Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരാഴ്ച മുൻപേ മുന്നറിയിപ്പ്; ഡാം ജലനിരപ്പു നിയന്ത്രണത്തിനു നിർദേശവുമായി ഗാന്ധിനഗർ ഐഐടി

Cheruthoni, Idamalayar

ആലപ്പുഴ∙ മൺസൂൺ കാലത്തു 4 മുതൽ 7 ദിവസങ്ങൾ മുൻകൂട്ടി കാലാവസ്ഥ കൃത്യമായി വിലയിരുത്തി അണക്കെട്ടുകളിലെ ജലത്തിന്റെ അളവ് നിയന്ത്രിച്ചാൽ കൂടുതൽ ഫലപ്രദമാകുമെന്നു ഗുജറാത്തിലെ ഗാന്ധിനഗർ ഐഐടിയുടെ പഠന റിപ്പോർട്ട്. ‌

കേരളത്തിലെ പ്രളയത്തെക്കുറിച്ചു ഹൈഡ്രോളജി ആൻഡ് എർത്ത് സിസ്റ്റം സയൻസസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണു വിദഗ്ധർ ഈ നിർദേശം മുന്നോട്ടുവച്ചത്. അണക്കെട്ടുകളെ ഇത്തരത്തിൽ കൂടുതൽ പ്രയോജനകരമാക്കാമെന്നും പറയുന്നു. 1901 മുതൽ 2018 വരെയുള്ള മൺസൂൺ കാലത്തെക്കുറിച്ചു ദേശീയ കാലാവസ്ഥാ വകുപ്പിന്റെ കീഴിലുള്ള വിവരങ്ങൾ അപഗ്രഥിച്ചാണു റിപ്പോർട്ട്. 

ജൂൺ 1 മുതൽ ഓഗസ്റ്റ് 20 വരെ ശരാശരി 1676.3 മില്ലീമീറ്റർ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 2378.71 മില്ലീമീറ്റർ മഴയാണു ലഭിച്ചത്–41.9% കൂടുതൽ. ഓഗസ്റ്റ് 8നു തന്നെ കേരളത്തിലെ പ്രധാനപ്പെട്ട 6 അണക്കെട്ടുകളിൽ സംഭരണ ശേഷിയുടെ 90% പിന്നിട്ടിരുന്നു. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ സാധാരണ ലഭിക്കുന്നതിലും അധികമായി മൺസൂ‍ൺ ലഭിച്ചതാണ് ഇതിനു കാരണം. 

ഓഗസ്റ്റ് 15 മുതൽ 3 ദിവസങ്ങളിൽ പെയ്ത കനത്ത മഴയും സംഭരണ ശേഷി ഏതാണ്ടു പൂർണമായും നിറഞ്ഞ അണക്കെട്ടുകളുമാണു പ്രളയത്തിനു കാരണമായതെന്നാണു വിലയിരുത്തൽ. കഴിഞ്ഞ വർഷങ്ങളിൽ മഴ കുറവായതിനാൽ അണക്കെട്ടുകളിൽ സംഭരണ ശേഷിയുടെ പരമാവധി ജലം ശേഖരിച്ചതോടെയാണു പ്രളയകാലത്തു തുറന്നുവിടേണ്ടി വന്നത്.

related stories