Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ സാലറി ചാലഞ്ചിനിടെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്ക് 26 ലക്ഷത്തിന്റെ പുതിയ കാർ

innova-crysta

തൊടുപുഴ∙ പ്രളയ ദുരിതാശ്വാസത്തിനായി സർക്കാർ സാലറി ചാലഞ്ചുമായി മുന്നോട്ടു പോകുന്നതിനിടെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി 26 ലക്ഷം രൂപയുടെ കാർ വാങ്ങിയത് പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നു. നടപടി ജനങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിയുണ്ടാക്കുമെന്ന് ഒരു വിഭാഗം സംസ്ഥാന സെക്രട്ടറിക്കു പരാതി അയച്ചു.

അഞ്ചുവർഷം പഴക്കമുള്ള വാഹനമാണു ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ ഉപയോഗിച്ചിരുന്നത്. ഇതിനു പകരമാണു പാർട്ടി ഫണ്ട് ഉപയോഗിച്ചു പുതിയ ഇന്നൊവ ക്രിസ്റ്റ വാങ്ങിയത്. റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതേയുള്ളൂ.

അതേസമയം, പുതിയ വാഹനം വാങ്ങുന്ന വിവരം ജില്ലാ കമ്മിറ്റിയിൽ ചർച്ചചെയ്തതായും പ്രളയത്തിനു മുൻപാണു വാഹനം ബുക്ക് ചെയ്തതെന്നും ജില്ലാ സെക്രട്ടറി വിശദീകരിച്ചു.