Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: ജീവനോപാധി പുനഃസ്ഥാപിക്കാൻ പാക്കേജ് പരിഗണിക്കുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം∙ പ്രളയബാധിത മേഖലയിലെ ജനങ്ങളുടെ ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് ഉപജീവന വികസന പാക്കേജ് പരിഗണിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികവിഭാഗം ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്കു ജീവനോപാധി ഉറപ്പാക്കാൻ ആസൂത്രണ ബോർഡിന്റെ സഹായത്തോടെ നിർദേശങ്ങൾ രൂപപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

അടുത്ത മാസം ഒടുവിൽ ജീവനോപാധി കോൺഫറൻസ് നടത്താൻ ആലോചിക്കുന്നു. മുൻഗണനാ കാർഡ് ഉടമകൾ, തൊഴിലുറപ്പു പദ്ധതിയിൽ ജോബ് കാർഡ് ഉള്ളവർ, അഗതികൾ, ഭർത്താവ് മരിച്ചവർ, ഭിന്നശേഷിക്കാർ, അംഗപരിമിതർ എന്നിവർക്കു മുൻഗണന നൽകും. ഇവർക്ക് എല്ലാ ആഴ്ചയും ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കണം. 

കേരളത്തെ പുനർനിർമിക്കുന്നതിനാവശ്യമായ സാധനങ്ങൾ കമ്പനികളിൽനിന്നു നേരിട്ടു വിലകുറച്ചു ലഭിക്കുമോയെന്നു പരിശോധിക്കണം. പ്രീഫാബ്രിക്കേഷൻ ഉൾപ്പെടെ പുതിയ സാങ്കേതികവിദ്യ നിർമാണ മേഖലയിൽ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

75 ക്യാംപുകളിൽ ഇനി 2241 പേർ

∙ ഇപ്പോൾ 75 ക്യാംപുകളിൽ 711 കുടുംബങ്ങളിലെ 2241 പേർ

∙ 10,000 രൂപയുടെ സഹായം 5,58,193 പേർക്കു നൽകി. 

∙ ആഭ്യന്തരതലത്തിൽ 18,266 ടൺ സാധനങ്ങൾ വിതരണം ചെയ്തു. വിദേശ രാജ്യങ്ങളിൽ നിന്ന് 2071 ടൺ എത്തി.

∙ ഒരു ലക്ഷം രൂപ വായ്പയ്ക്ക് 1,09,182 പേർ അപേക്ഷിച്ചു. 

∙ 4 എൽപി സ്കൂളുകൾ പൂർണമായി നശിച്ചു. 

∙ 1,62,000 കിലോമീറ്റർ സ്കൂൾ മതിൽ തകർന്നു.

∙ 506 ശുചിമുറികൾ, 1548 കംപ്യൂട്ടറുകൾ നശിച്ചു.

∙ 12,000 കിലോമീറ്റർ റോഡ് നശിച്ചിട്ടുണ്ട്. 

∙ 1000 കോടിയുടെ പ്രവൃത്തികൾക്കു ടെൻഡർ ക്ഷണിച്ചു

∙ ശബരിമല റോഡുകളുടെ പ്രവൃത്തി ഒക്ടോബർ 31നു മുൻപു തീർക്കും.

related stories