Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള മനോരമയുടെ പ്രചാരം 23.68 ലക്ഷം; രണ്ടാമത്തെ ദിനപത്രത്തെക്കാൾ 10.04 ലക്ഷം കോപ്പികൾ മുന്നിൽ

page-1

ഏറ്റവും പ്രചാരമുള്ള മലയാള ദിനപത്രം എന്ന പദവിയിൽ അര നൂറ്റാണ്ടോളമായി തുടരുന്ന മലയാള മനോരമയ്ക്ക് പുതിയൊരു റെക്കോർഡ് കൂടി – മലയാളത്തിലെ രണ്ടാമത്തെ ദിനപത്രത്തെക്കാൾ 10 ലക്ഷത്തിലേറെ കോപ്പികളുടെ ലീഡ്. ദിനപത്രങ്ങളുടെ പ്രചാരം സംബന്ധിച്ച് ഔദ്യോഗിക കണക്കെടുപ്പു നടത്തുന്ന ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസിന്റെ (എ‌ബിസി) ഏറ്റവും പുതിയ റിപ്പോർട്ടിലും ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പ്രാദേശികഭാഷാ ദിനപത്രം, ഏറ്റവുമധികം പ്രചാരമുള്ള മലയാള ദിനപത്രം എന്നീ സ്ഥാനങ്ങൾ മനോരമ നിലനിർത്തി. മലയാളത്തിലെ രണ്ടാമത്തെ പത്രത്തെക്കാൾ 10,04,741 കോപ്പികൾക്കു മുന്നിലാണ് മനോരമ.

2018 ജനുവരി–ജൂൺ കാലയളവിൽ മനോരമയുടെ പ്രചാരം 23,68,672. ഗൾഫിലെ കോപ്പികളും ഇ–പേപ്പറും ഉൾപ്പെടുത്താതെയാണിത്. പ്രാദേശിക ഭാഷകളിൽ 20 ലക്ഷത്തിലേറെ പ്രചാരമുള്ള ഇന്ത്യയിലെ ഏക ദിനപത്രമെന്ന സ്ഥാനവും ഉള്ളടക്കത്തിലും അവതരണത്തിലും എന്നും മുന്നിലുള്ള മനോരമയ്ക്കു തന്നെ. 

ഈ നേട്ടം മനോരമയ്‌ക്കു സമ്മാനിച്ച പ്രിയ വായനക്കാർക്കും ഏജൻസി സുഹൃത്തുക്കൾക്കും പരസ്യദാതാക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.

മലബാർ ഉൾപ്പെടെ എല്ലാ മേഖലയിലും ഒന്നാമത്

മലബാറിൽ മനോരമയുടെ പ്രചാരം: 4,69,107

(കോഴിക്കോട്, മലപ്പുറം, കണ്ണൂർ എഡിഷനുകളിലെ മാത്രം ലീഡ് 38,589)

കോഴിക്കോട് എഡിഷനിൽ മനോരമയുടെ പ്രചാരം: 1,87,054 ∙ ലീഡ്: 8,818

കേരളത്തിലെ മറ്റു സാമൂഹിക, സാംസ്‌കാരിക മേഖലകളായ കൊച്ചി, മധ്യ തിരുവിതാംകൂർ, തിരുവിതാംകൂർ എന്നിവിടങ്ങളിലും മനോരമ തന്നെ ഏറെ മുന്നിൽ.

* മലയാള മനോരമ

തിരുവനന്തപുരം: 2,47,568 ∙ കൊല്ലം: 2,15,655 ∙ പത്തനംതിട്ട: 1,68,001 ∙ കോട്ടയം: 3,01,274 ∙ ആലപ്പുഴ: 1,72,936 ∙ കൊച്ചി: 3,58,538 ∙ തൃശൂർ: 2,18,249 ∙ പാലക്കാട്: 1,49,297 ∙ മലപ്പുറം: 1,41,334 ∙ കോഴിക്കോട്: 1,87,054 ∙ കണ്ണൂർ: 1,44,306 ∙ ചെന്നൈ: 9766 ∙ ബെംഗളൂരു: 26,460 ∙ മുംബൈ: 16,447 ∙ ഡൽഹി: 11,787 

ആകെ: 23,68,672

* രണ്ടാമത്തെ ദിനപത്രം

തിരുവനന്തപുരം: 1,70,851 ∙ കൊല്ലം: 1,15,825 ∙ കോട്ടയം: 98,992 ∙ ആലപ്പുഴ: 86,947 ∙ കൊച്ചി: 1,55,339 ∙ തൃശൂർ: 1,77,636 ∙ പാലക്കാട്: 1,00,686 ∙ മലപ്പുറം: 69,527 ∙ കോഴിക്കോട്: 1,78,236 ∙ കണ്ണൂർ: 1,82,755 ∙ ചെന്നൈ: 4580 ∙ ബെംഗളൂരു: 9528 ∙ മുംബൈ: 10,673 ∙ ഡൽഹി: 2356   ആകെ: 13,63,931.

* എബിസി 2018 ജനുവരി–ജൂൺ