Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെതർലൻഡ്സ് മാതൃകയിൽ തൃപ്തനായി മോദി

cm-pinarayi-vijayan-pm-narendra-modi

ന്യൂഡൽഹി∙ കുട്ടനാടിന്റെ പുനരധിവാസത്തിനു രൂപരേഖ തയാറാക്കാൻ ‘നെതർലൻഡ്സിന്റെ സഹായം’ തേടുന്നതിൽ പിന്തുണ അറിയിച്ചു പ്രധാനമന്ത്രി. സമുദ്രനിരപ്പിനു താഴെയുള്ള നെതർലൻഡ്സിന്റെ അനുഭവപാഠങ്ങൾ കുട്ടനാടിനു ഗുണം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യം ഇരുരാജ്യങ്ങളിലെയും അംബാസഡർമാരെയും അറിയിച്ചിരുന്നു. പ്രാഥമിക ചർച്ചകൾ നടത്തിയതാണെന്നും നെതർലൻഡ്സ് സർക്കാരിന്റെ പ്രതിനിധികളെ കേരളത്തിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി. ആവശ്യമായ സഹായങ്ങൾ നൽകാമെന്നായിരുന്നു മോദിയുടെ മറുപടി.

കണ്ണൂരിൽ വിദേശ എയർലൈൻസ്: പിന്തുണച്ച് മോദി

ന്യൂഡൽഹി∙ ഉദ്ഘാടനത്തിനു തയാറെടുക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ വിദേശ എയർലൈനുകളെ അനുവദിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ വീണ്ടും ആവശ്യപ്പെട്ടു മുഖ്യമന്ത്രി. നേരത്തേ ഇക്കാര്യം അറിയിച്ചതാണെന്നും പുരോഗതിയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി ഓഫിസിനോടു നിർദേശിച്ചു.

related stories