Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാഫേൽ നദാലിന് മലയാളികളുടെ ഫെയ്സ്ബുക് പൊങ്കാല

nadal-malayalam-comments-fb

റാഫേൽ നദാലിന്റെ ഫെയ്‌സ്ബുക് പേജിൽ മലയാളികളുടെ സൈബർ പൊങ്കാല. താനുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിനു നദാൽ ആക്രമണം നേരിടേണ്ടി വന്നത് സ്വന്തം പേരിലെ ‘റാഫേൽ’ മൂലമാണ്. റഫാൽ വിമാനക്കരാറുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മലയാളികളുടെ ഫെയ്സ്ബുക് ആക്രമണം. നേരത്തേ ഹാസ്യാത്മകമായ രീതിയിൽ ഒരു ഫെയ്സ്ബുക് പേജിൽ‌ ‘നദാലാണ്’ റഫാൽ‌ കമ്പനിയുടെ ഉടമസ്ഥൻ എന്ന മട്ടിൽ പോസ്റ്റ് ചെയ്തതാണ് ആക്രമണത്തിനു തുടക്കമിട്ടത്.