Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ബിജെപി ഒന്നാം ശക്തി ആകണം: രാജ്നാഥ് സിങ്

Rajnath-Singh പുഷ്പവലയത്തിൽ: ബിജെപി സംസ്ഥാന കൗൺസിൽ ഉദ്ഘാടനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ പുഷ്പഹാരമണിയിച്ചു സ്വീകരിക്കുന്നു. ഒ. രാജഗോപാൽ എംഎൽഎ, ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, ദേശീയ സെക്രട്ടറി എച്ച്. രാജ എന്നിവർ സമീപം. ചിത്രം: മനോരമ

കൊച്ചി∙ മൂന്നാം ബദലായല്ല, കേരളത്തിൽ ഒന്നാം  ശക്തിതന്നെയായി മാറാനാണു ബിജെപി ശ്രമിക്കേണ്ടതെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തനിച്ചു 350 സീറ്റുകൾ നേടുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അതിൽ കേരളത്തിന്റെ സംഭാവനയുമുണ്ടാകണമെന്നു പറഞ്ഞു. ബംഗാൾ, ഒ‍ഡീഷ എന്നിവിടങ്ങളിലെല്ലാം വളർന്ന രീതിയിൽ കേരളത്തിലും ബിജെപി വളരണമെന്നും ബിജെപി സംസ്ഥാന കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്യവെ കേന്ദ്രമന്ത്രി പറഞ്ഞു.

സിപിഎം ആക്രമണത്തിൽ പരുക്കേറ്റ ബി. ഷിബു, ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വിസ്മയ, ഐഐടിയിൽ നിന്ന് ഒന്നാം റാങ്കു നേടിയ സന്ദീപ് സുബ്രഹ്മണ്യൻ എന്നിവരെ രാജ്നാഥ് സിങ് ആദരിച്ചു. 

പ്രഫ. ബി. വിജയകുമാർ രചിച്ച ‘മോദി–മുന്നേറ്റത്തിന്റെ ദിനങ്ങൾ’ എന്ന പുസ്തകം അദ്ദേഹം  പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.എൻ. രാധാകൃഷ്ണൻ, 

ഒ. രാജഗോപാൽ എംഎൽഎ, സി.കെ. പത്മനാഭൻ, പി.എം. വേലായുധൻ, എൻ.കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് രാഷ്ടീയ അജൻഡ അവതരിപ്പിച്ചു. ശോഭാ സുരേന്ദ്രൻ, പി. സുധീർ, കെ.പി. ശ്രീശൻ, എം. ഗണേശൻ, റിച്ചഡ് ഹേ എംപി തുടങ്ങിയവർ  പ്രസംഗിച്ചു. സമാപന സമ്മേളനം ദേശീയ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്തു.

related stories