Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൂവറി: ചെന്നിത്തല ഇന്നു ഗവർണറെ കാണും

തിരുവനന്തപുരം∙ ബ്രൂവറി അഴിമതി വിവാദത്തിന്റ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നു ഗവർണർ ജസ്റ്റിസ് പി.സദാശിവത്തെ കാണും. ഇതു സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപെടുത്തി ഗവർണറുടെ ഇടപെടൽ ആവശ്യപ്പെടാനാണു സന്ദർശനമെന്നറിയുന്നു.

നടപടിക്രമങ്ങളെല്ലാം ലംഘിച്ചു ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ഇടതുമുന്നണിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയെന്നാണു യുഡിഎഫ് നിഗമനം. ഇക്കാര്യത്തിൽ നിയമപരമായ നടപടികളും ആലോചിക്കുന്നുണ്ട്.

related stories