Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.സി. ജോർജിനെതിരെ കേസെടുത്തു

PC George

കോട്ടയം ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പീ‍ഡിപ്പിച്ചെന്നു പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുത്തു. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 509 –ാം വകുപ്പു പ്രകാരം എടുത്ത കേസിൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം.

അടുത്ത ദിവസം പി.സി. ജോർജിന്റെ മൊഴി എടുക്കും. അറസ്റ്റു ചെയ്താലും ജാമ്യം ലഭിക്കും. അറസ്റ്റ് അടക്കമുള്ള നടപടികൾക്കു നിയമസഭാ സ്പീക്കറുടെ അനുമതി പൊലീസ് തേടും. കുറവിലങ്ങാട്ടെ കന്യാസ്‌ത്രീ മഠത്തിൽ കൊലക്കേസ് പ്രതിയുമായി എത്തിയ ഫാ. നിക്കോളാസ് മണിപറമ്പിൽ പൊലീസും പരാതിക്കാരിയും ചേർന്നൊരുക്കിയ നാടകത്തിലെ വാടകക്കാരനാണെന്നു പി.സി.ജോർജ് ആരോപിച്ചു. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം കിട്ടാതിരിക്കാനാണ് ഈ നാടകം നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

related stories