Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂർ സെക്‌ഷനിൽ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

railway track

തൃശൂർ ∙ ഒല്ലൂർ റെയിൽവെ സ്റ്റേഷൻ യാർഡിൽ പാളങ്ങളുടെ നവീകരണം നടക്കുന്നതിനാൽ വിവിധ ട്രെയിനുകളുടെ സമയക്രമം നാളെയും 10,12,13 തീയതികളിലും പുനഃക്രമീകരിച്ചു. ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്സ്പ്രസ് ഗുരുവായൂരിൽ നിന്നു രാത്രി 11.25ന് (ഒന്നര മണിക്കൂർ വൈകി) മാത്രമേ പുറപ്പെടു. മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ് തൃശൂരിൽ 90 മിനിറ്റ് പിടിച്ചിടും.

ബിലാസ്പൂർ–തിരുനൽവേലി എക്സ്പ്രസ് 3 മണിക്കൂറും നിസാമുദ്ദീൻ–തിരുവനന്തപുരം എക്സ്പ്രസ് 30 മിനിറ്റും തൃശൂർ–പൂങ്കുന്നം സെക്‌ഷനിൽ നിയന്ത്രിക്കും. ഹൈദരബാദ്–കൊച്ചുവേളി എക്സ്പ്രസ് പാലക്കാട് 2 മണിക്കൂർ പിടിച്ചിടും. അതേസമയം ചാലക്കുടി പാലത്തിനു മുകളിലൂടെയുള്ള ട്രെയിനുകളുടെ വേഗനിയന്ത്രണം തുടരും. നിലവിൽ 20 കിലോമീറ്റർ വേഗമെന്നുള്ളത് 30 കിലോമീറ്റർ വരെയായി ഉയർത്തിയിട്ടുണ്ട്. സാധാരണ 45 കിലോമീറ്ററാണ് ചാലക്കുടി റെയിൽവേ പാതയിൽ ട്രെയിനുകളുടെ വേഗം.