Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ചടക്കമില്ലാതെ കോൺഗ്രസിന് മുന്നേറാനാകില്ല: മുല്ലപ്പള്ളി

Mullappally Ramachandran

കോഴിക്കോട്∙ അച്ചടക്കമില്ലാതെ കോൺഗ്രസിനു മുന്നോട്ടു പോകാൻ കഴിയില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉൾപ്പാർട്ടി ജനാധിപത്യത്തിലാണു താൻ വിശ്വസിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസുകാരെ നിയന്ത്രിക്കും. നിയന്ത്രിത പട്ടാളച്ചിട്ടയാണു വേണ്ടത്.

11 മുതൽ കാസർകോട്ടു നിന്നു തിരുവനന്തപുരം വരെ യാത്ര നടത്തും. ഓരോ ജില്ലയിലെയും അവസ്ഥ നേരിട്ടു മനസ്സിലാക്കും. ബൂത്തുതലം മുതൽ മുകളിലോട്ടു പുനഃസംഘടന കൊണ്ടുവരാനാണു ശ്രമിക്കുന്നത്.

സ്ഥാനാർഥികളെ തിരഞ്ഞെടുക്കുമ്പോൾ ജയസാധ്യതയ്ക്കാണു പ്രാധാന്യം കൊടുക്കുക. വർക്കിങ് പ്രസിഡന്റുമാർ കീറാമുട്ടിയാകില്ലെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.