Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലക്ടർ ഇടപെട്ടു; വിഎസിന്റെ സഹോദരഭാര്യയ്ക്ക് ഇന്ന് സഹായമെത്തും

sarojini

അമ്പലപ്പുഴ ∙ പ്രളയ ദുരിതാശ്വാസമായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ സരോജിനിയുടെ ബാങ്ക് അക്കൗണ്ടിൽ ഇന്നെത്തും. ആലപ്പുഴ കലക്ടർ എസ്. സുഹാസിന്റെ നിർദേശാനുസരണം റവന്യു വകുപ്പാണ് ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചത്. മുൻ‌മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സഹോദരൻ പറവൂർ അശോക് ഭവനിൽ പരേതനായ വി.എസ്.പുരുഷോത്തമന്റെ ഭാര്യയാണു സരോജിനി.

തുക കിട്ടുന്നതിനായി സരോജിനി 5 തവണ പറവൂർ വില്ലേജ് ഓഫിസും കാനറ ബാങ്ക് പറവൂർ ശാഖയും കയറിയിറങ്ങിയെന്ന വാർത്ത ഇന്നലെ മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ഇതു കണ്ടാണു കലക്ടർ വിഷയത്തിൽ ഇടപെട്ടത്. വെള്ളപ്പൊക്കത്തിൽ വീട്ടിൽ വെള്ളം കയറിയെങ്കിലും മറ്റെങ്ങും പോകാനാകാതെ മക്കളുമായി വീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു കർഷകത്തൊഴിലാളിയായ സരോജിനി. സരോജിനിയുടെ ദുരിതം അറിഞ്ഞ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം ഇന്നലെ വീട്ടിലെത്തി 10,000 രൂപ കൈമാറിയിരുന്നു.

സർക്കാർ ലിസ്റ്റിലുളള ഗുണഭോക്താക്കൾക്ക് 15നു മുൻ‌പ് 10,000 രൂപ ലഭ്യമാക്കാനും കലക്ടർ നടപടി സ്വീകരിച്ചു. ഇതിനു ശേഷം ആർക്കെങ്കിലും തുക കിട്ടാനുണ്ടെങ്കിൽ ജില്ലയിലെ 6 താലൂക്കുകളിലും അദാലത്ത് സംഘടിപ്പിച്ച് അവിടെ വച്ചു തുക വിതരണം ചെയ്യാനും തീരുമാനമുണ്ട്.

related stories