Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തമായി വീടു നിർമിക്കാൻ തയാറെങ്കിൽ പ്രളയ ദുരിതാശ്വാസ തുക നേരിട്ടു നൽകും

പാലക്കാട്∙ പ്രളയക്കെടുതിയിൽ വീടു നഷ്ടമായവരിൽ ഭൂമിയുള്ളവർക്കും നിർമാണം സ്വയം ഏറ്റെടുക്കാൻ തയാറാകുന്നവർക്കും ഗൃഹനിർമാണത്തിന് 4 ലക്ഷം രൂപ അനുവദിക്കാൻ കലക്ടർമാരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ്. തദ്ദേശ സ്ഥാപനം വഴി നടത്തിയ സർവേയിൽ വീട് പൂർണമായും വാസയോഗ്യമല്ലെന്നു കണ്ടെത്തിയവർക്കാണു തുക അനുവദിക്കുക.

വീടു നിർമാണം ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ ബാധിക്കുന്ന സ്ഥലത്തല്ലെന്നു കലക്ടർ ഉറപ്പാക്കണം. നിർമാണത്തിനു സർക്കാർ അനുവദിക്കുന്നതിൽ കൂടുതലുള്ള ചെലവ് ഗുണഭോക്താവു തന്നെ വഹിക്കണം. നിർമാണം സ്വയം ഏറ്റെടുക്കാമെന്നു ഗുണഭോക്താവിൽനിന്നു കലക്ടർ സാക്ഷ്യപത്രം വാങ്ങണമെന്നും ഉത്തരവിലുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ദുരന്ത പ്രതികരണനിധിയിൽനിന്നുമാണ് തുക അനുവദിക്കുക. വീട് നിർമാണത്തിന്റെ കാൽഭാഗം പൂർത്തീകരിക്കുമ്പോൾ സർക്കാർ പ്രഖ്യാപിച്ച 4 ലക്ഷം രൂപയുടെ പകുതി നൽകും. 75% വീടു പണി പൂർത്തീകരിച്ചാൽ ബാക്കി പകുതി തുക നൽകുമെന്നും ഉത്തരവിൽ പറയുന്നു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.