Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: ക്രൗഡ് ഫണ്ടിങ് പോർട്ടൽ തയാറായി

തിരുവനന്തപുരം∙പ്രളയ പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്കു ‘ക്രൗഡ് ഫണ്ടിങ്’ പരമാവധി പ്രയോജനപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുളള ഇന്റർനെറ്റ്് പോർട്ടൽ തയാറായിട്ടുണ്ട്. വകുപ്പുകൾ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിവരം ഇതിൽ ഉടൻ നൽകണമെന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗം തീരുമാനിച്ചു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക്് ഇതുവരെ 1,740 കോടി രൂപ ലഭിച്ചതായി ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഇപ്പോഴും 66 ക്യാംപുകൾ പ്രവർത്തിക്കുന്നു. 1,848 പേരാണ് ക്യാംപുകളിലുളളത്. 10,000 രൂപ വീതമുളള ധനസഹായം 5.98 ലക്ഷം പേർക്കു നൽകി. 954 പേരുടെ വീടും സ്ഥലവും പ്രളയത്തിൽ നഷ്്ടമായി. 16,661 വീടുകൾ പൂർണമായി തകർന്നു. 2.21 ലക്ഷം വീടുകൾക്കു ഭാഗിക തകരാർ പറ്റി.

വീട്ടുപകരണങ്ങൾ വാങ്ങാൻ കുടുംബശ്രീ വഴിയുള്ള വായ്പയ്ക്ക് 1.42 ലക്ഷം പേർ അപേക്ഷിച്ചു. ബാങ്കുകൾക്ക് അപേക്ഷ നൽകിയത് 11,618 പേരാണ്. പ്രളയത്തിൽ ഏകദേശം 3,600 കറവപ്പശുക്കൾ ചത്തു. പകരം പശുവിനെ വാങ്ങാൻ സർക്കാർ 33,000 രൂപ വീതം നൽകും. ബാക്കി ഉടമ കണ്ടെത്തണം. 

പുനർനിർമാണം നടത്തുമ്പോൾ കാർഷികോത്പാദനക്ഷമത വർധിപ്പിക്കാനുള്ള പദ്ധതികളും വേണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ജീവിതോപാധി കണ്ടെത്താൻ ആസൂത്രണ ബോർഡ് പാക്കേജുകൾ തയ്യാറാക്കുന്നുണ്ടെന്ന് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ പറഞ്ഞു. നവംബർ ഒന്ന്, രണ്ട് തീയതികളിൽ ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ലൈവ്‌ലിഹുഡ് സമ്മേളനം സംഘടിപ്പിക്കും. ലോകബാങ്കും എഡിബിയുമായി വായ്പ സംബന്ധിച്ചു ചർച്ച നടക്കുന്നു. 

അഡീഷനൽ ചീഫ് സെക്രട്ടറിമാരായ പി.എച്ച്്. കുര്യൻ, ടി.കെ. ജോസ്, രാജീവ്് സദാനന്ദൻ, സുബ്രതോ ബിശ്വാസ്, ബിശ്വാസ് മേത്ത തുടങ്ങിയവരും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, പ്രൈവറ്റ്് സെക്രട്ടറി എം.വി. ജയരാജൻ, സെക്രട്ടറി എം. ശിവശങ്കർ എന്നിവരും പങ്കെടുത്തു. 

വീടു തകർന്നവർക്കു 4 ലക്ഷം; കലക്ടർമാർക്ക് അനുവദിക്കാം

പ്രളയത്തിൽ വീടു തകർന്നവരിൽ സ്വന്തമായി ഭൂമിയുളളവർക്കു വീടു നിർമിക്കാൻ നാലു ലക്ഷം രൂപ അനുവദിക്കുന്നതിനു കലക്ടർമാരെ അധികാരപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഇവർ കലക്ടർക്കു പ്രത്യേകം അപേക്ഷ നൽകണം. വീടിനു കൂടുതൽ തുക വേണ്ടിവരുമെങ്കിൽ ബാക്കി ഗുണഭോക്താവ്് വഹിക്കണം. 

പ്രളയക്കെടുതിയിൽ പൂർണമായി തകർന്നതും 75 ശതമാനത്തിലധികം കേടുപാടു സംഭവിച്ചതുമായ വീടുകൾക്കാണു നാലു ലക്ഷം വീതം അനുവദിക്കുക. തദ്ദേശഭണ വകുപ്പ് നാശം സംഭവിച്ച വീടുകളുടെ കണക്കെടുത്തിട്ടുണ്ട്. രണ്ടു ഗഡുക്കളായാണു സഹായം നൽകുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.