Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിനെതിരെ വിമർശനവുമായി മാവോയിസ്റ്റ് ന്യൂസ് ബുള്ളറ്റിൻ

maoist മാവോയിസ്റ്റ് ബുള്ളറ്റിൻ

കൽപറ്റ ∙ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മാവോയിസ്റ്റ് ന്യൂസ് ബുള്ളറ്റിൻ. നാടുകാണി പിഎൽജിഎ (പീപ്പീൾസ് ലിബറേഷൻ ഗറില ആർമി) പുറത്തിറക്കിയ കനൽപ്പാത എന്ന ബുള്ളറ്റിനിലാണ് രൂക്ഷ വിമർശനമുള്ളത്. കഴിഞ്ഞ മാസം പുറത്തിറക്കിയ ബുള്ളറ്റിൻ ഇന്നലെ തപാൽ വഴി കൽപറ്റ വയനാട് പ്രസ് ക്ലബിലാണ് ലഭിച്ചത്. പ്രളയം ഭരണകൂട നിർമിതമാണെന്നും ഡാമുകൾ പൊളിക്കണമെന്നും ബുള്ളറ്റിനിൽ പറയുന്നു. 

കേരളത്തിലെ കാലവർഷക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. കേന്ദ്രസർക്കാരിന്റെ ജൂനിയർ പങ്കാളിയും വർഗ വഞ്ചകരും തിരുത്തൽവാദികളുമായ കപട ഇടതുപക്ഷത്തിന്റെ കേരളം നമുക്ക് വേണ്ട. കുന്നുകൾ ഇടിച്ചുനിരത്തിയും പാറമടകൾ അനുവദിച്ചും വയലുകൾ മണ്ണിട്ട് നികത്തിയും ഭരണകൂടവും മൂലധന ശക്തികളും നടത്തുന്നത് ജനവിരുദ്ധ വികസന ഭീകരതയാണെന്നും ആരോപിക്കുന്നു. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായും ബുള്ളറ്റിനിൽ പറയുന്നു.