Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസമ്മതപത്രം: അപ്പീൽ വിധി പഠിച്ച ശേഷമെന്ന് ഐസക്

ചവറ∙ ‘സാലറി ചാലഞ്ച്’ ഉത്തരവു പ്രകാരം വിസമ്മതപത്രം സമർപ്പിക്കണമെന്ന നിർദേശം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകണമോയെന്നു വിധി പഠിച്ച ശേഷം തീരുമാനിക്കുമെന്ന് മന്ത്രി തോമസ് ഐസക്. ശമ്പളം നൽകാൻ ആരെയും നിർബന്ധിക്കില്ല. കേരളത്തിനു മാത്രമായി പ്രത്യേക നിയമമൊന്നുമില്ല. മറ്റു സംസ്ഥാനങ്ങളും സമാനമായ രീതിയിൽ ശമ്പളം പിരിച്ചിട്ടുണ്ട്.

ശബരിമല വിഷയത്തിലെ പ്രക്ഷോഭം സവർണ ബ്രാഹ്മണിക്കൽ അജൻഡ അടിച്ചേൽപിക്കാനുള്ള ശ്രമമാണ്. കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ആർഎസ്എസ് ശ്രമം വിജയിക്കില്ല. കേസ് നൽകിയത് ആർഎസ്‌എസാണ്. വേണമെങ്കിൽ കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കട്ടെ. സുപ്രീം കോടതി വിധിക്കെതിരായ പ്രക്ഷോഭം പൊളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ചവറയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിലെ ആദ്യ ബാച്ച് വിദ്യാർഥികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കുമുള്ള ഓറിയന്റേഷൻ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

related stories