Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷത്തിന്റേത് ഇരട്ടത്താപ്പ്: ഇ.പി.ജയരാജൻ

ep-jayarajan-6 ഇ.പി.ജയരാജൻ

എലപ്പുള്ളി (പാലക്കാട്) ∙ ശബരിമല വിഷയത്തിൽ സമരം നടത്തുന്ന പ്രതിപക്ഷത്തിന്റേത് ഇരട്ടത്താപ്പാണെന്നു മന്ത്രി ഇ.പി.ജയരാജൻ. സ്ത്രീസമത്വം സംരക്ഷിക്കാനാണോ ദൈവവിശ്വാസം സംരക്ഷിക്കാനാണോ പ്രതിപക്ഷം സമരം നടത്തുന്നതെന്നു വ്യക്തമാക്കണം. സുപ്രീം കോടതി വിധി നടപ്പാക്കാൻ മാത്രമേ സർക്കാരിനു കഴിയൂ. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നോ അരുതെന്നോ സർക്കാർ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.