Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: കുടുംബയേ‍ാഗങ്ങൾ സംഘടിപ്പിക്കാൻ സിപിഎം

CPM Logo

പാലക്കാട്∙ ശബരിമല വിഷയത്തിലെ നിയമപരമായ വസ്തുതകൾ ബേ‍ാധ്യപ്പെടുത്താനും വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിനു പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചു വിശദീകരിക്കാനും ബ്രാഞ്ച്തലത്തിൽ കുടുംബയേ‍ാഗങ്ങൾ വിളിക്കാൻ സിപിഎം.

അണികൾക്കും അനുഭാവികൾക്കു‍മെ‍ാപ്പം ഇതര വിഭാഗങ്ങളിലെ കുടുംബങ്ങളെ കൂടി യേ‍ാഗങ്ങളിൽ പങ്കെടുപ്പിക്കാനാണു കീഴ്ഘടകങ്ങൾക്കുള്ള നിർദേശം. പരമാവധി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണം. ശബരിമല വിഷയത്തിൽ ഇന്നലെ സംസ്ഥാനത്തുടനീളം നടന്ന പാർട്ടി പ്രത്യേക മേഖലാ ജനറൽ ബേ‍ാഡി യേ‍ാഗങ്ങളിലാണ് ഇക്കാര്യം വിശദീകരിച്ചത്. കവലയേ‍ാഗങ്ങളിലും ചർച്ചകളിലും ശബരിമലയുമായി ബന്ധപ്പെട്ടു പ്രകേ‍ാപനപരമായ വാക്കുകൾ പ്രയേ‌ാഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എതിരാളികളുടെ പ്ര‍‍കേ‍ാപനത്തിനെതിരെ ജാഗ്രത പുലർത്താനും പാർട്ടി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നടന്ന യേ‍ാഗങ്ങളിൽ വ്യക്തമാക്കി. 

രാജ്യത്തെ പരമേ‍ാന്നത കോടതിയുടെ വിധി നടപ്പാക്കാൻ ഭരണഘടനാപരമായി സർക്കാരിനു ബാധ്യതയുണ്ട്. ഭരണഘടനാ ബെഞ്ചിന്റെ ഉത്ത

രവിൽ നിയമമനുസരിച്ചുമാത്രമേ നിലപാടെടുക്കാൻ കഴിയൂ. അതിനു കടകവിരുദ്ധമായാണു ബിജെപി, കേ‍ാൺഗ്രസ് പാർട്ടികൾ പ്രതിഷേധവും പ്രചാരണവും നടത്തുന്നത്.  വിശ്വാസികൾക്കു പാർട്ടി എതിരല്ലെന്നും നേതാക്കൾ പറഞ്ഞു. 

വിഷയത്തിൽ എൽഡിഎഫ് നടത്തുന്ന റാലികൾക്കുശേഷം പാർട്ടി നേതൃത്വത്തിൽ വില്ലേജ്, നിയോജക മണ്ഡലം തലത്തിൽ  വിപുലമായ ക്യാംപെയ്ൻ ആരംഭിക്കും. ബ്രാഞ്ച് സെക്രട്ടറിമാർവരെയുള്ളവരാണു യേ‍ാഗത്തിൽ പങ്കെടുത്തത്. ഏരിയാതലത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ അധ്യക്ഷതയിൽ പാർട്ടി പ്രവർത്തകരുടെ യേ‍ാഗം ഇന്നും നാളെയും നടക്കും.

ഇടതുമുന്നണി റാലി നാളെ

തിരുവനന്തപുരം∙ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ മുന്നിൽ നിർത്തി ഇടതുമുന്നണിയുടെ  റാലി നാളെ. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയ്ക്കൊപ്പം  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവരും പങ്കെടുക്കും.