Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൂവറി: ‘അടിസ്ഥാനരഹിത വിവാദ’മെന്ന് സർക്കാർ ഉത്തരവിലും

brewery-bottles

തിരുവനന്തപുരം∙ ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും നൽകിയ അനുമതി പിൻവലിച്ച ഉത്തരവിൽ പറഞ്ഞിരിക്കുന്ന കാരണം ഇങ്ങനെ: അടിസ്ഥാനരഹിതമായ വിവാദങ്ങളെത്തുടർന്ന്.

അഴിമതി ആരോപണത്തിനിടയാക്കിയ ഈ തീരുമാനത്തെ ഉത്തരവിൽ പൂർണമായും ന്യായീകരിക്കുന്നു. പ്രളയക്കെടുതിയിലായ കേരളത്തെ പുനർനിർമിക്കാൻ എല്ലാവരും യോജിച്ചു നിൽക്കേണ്ടത് ആവശ്യമാണ്. ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും സാധാരണഗതിയിലാണ് അനുമതി നൽയത്. അതിനെതിരെ അടിസ്ഥാനരഹിതമായ വിവാദങ്ങൾ ഉയർത്തി യോജിച്ച അന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമം നടക്കുന്ന സാഹചര്യത്തിൽ അനുമതികൾ റദ്ദാക്കുന്നുവെന്നും ഉത്തരവ് വിശദീകരിക്കുന്നു.

related stories