Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലങ്ങാട്ട് സംഘത്തിന്റെ നാമജപയാത്രയ്ക്ക് ആയിരങ്ങൾ

എരുമേലി∙ ശബരിമലയിലെ ആചാരങ്ങൾ നലനിർത്തണമെന്നാവശ്യപ്പെട്ട് ആലങ്ങാട്ട് സംഘം നടത്തിയ ശരണ നാമജപയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. സംഘത്തിനൊപ്പം വിവിധ ഹൈന്ദവ സംഘടകളും യാത്രയിൽ പങ്കെടുത്തു. 

എല്ലാ വർഷവും പേട്ടതുള്ളലിന് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളാണു നേതൃത്വം നൽകുന്നത്.

പെരിയോൻ എ.കെ. വിജയൻ, അമ്പലപ്പുഴ സംഘം പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ, ശബരിമല ഗുരുതിക്കുറുപ്പ്  മണിമണ്ഡപം പൂജാരി കുന്നക്കാട്ട് രതീഷ് കുറുപ്പ് എന്നിവർ ചേർന്ന് നാളികേരം ഉടച്ചതിനെ തുടർന്ന് ശരണ നാമജപയാത്ര ധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. പേട്ട കൊച്ചമ്പലത്തിൽ സമാപിച്ചു. വിശദീകരണ യോഗം ഗരുഢധ്വജാനന്ദ തീർഥപാദ സ്വാമി ഉ്ദഘാടനം ചെയ്തു.