Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെലോ അലെർട്ട് പിൻവലിച്ചു

തിരുവനന്തപുരം ∙ ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന നിഗമനത്തെത്തുടർന്ന് നേരത്തെ നൽകിയ യെലോ അലെർട്ട് കാലാവസ്ഥാവകുപ്പ് പിൻവലിച്ചു. എന്നാൽ, സംസ്ഥാനത്തു വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. 

കടൽ പ്രക്ഷുബ്ധമായതിനാൽ അറബിക്കടലിന്റെ മധ്യ–പടിഞ്ഞാറൻ മേഖലയിലും ബംഗാൾ ഉൾക്കടലിന്റെ വടക്കൻ മേഖലയിലും മൽസ്യബന്ധനത്തിനു പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പുണ്ട്.