Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യസുരക്ഷ ഉറപ്പാക്കും: മന്ത്രി തിലോത്തമൻ

P. Thilothaman

തിരുവവനന്തപുരം∙ എല്ലാ വിഭാഗം ജനങ്ങൾക്കും റേഷൻ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നു മന്ത്രി പി.തിലോത്തമൻ. 

കേരളത്തിലെ 1.54 കോടി ആൾക്കാർക്ക് 5 കിലോ ഗ്രാം വീതം ധാന്യം സൗജന്യ നിരക്കിൽ നൽകാനുള്ള സാഹചര്യം നിയമം മൂലം സാധ്യമാക്കി.  ഇതിനുപുറമെ സംസ്ഥാന സർക്കാർ കണ്ടെത്തിയ 1.21കോടി ജനങ്ങൾക്കു 2 കിലോ   ധാന്യം സൗജന്യ നിരക്കിൽ നൽകുന്നു.

ഉപയോക്താവിന് ഇഷ്ടമുള്ള റേഷൻ കടയിൽ നിന്നും ധാന്യം വാങ്ങാനുള്ള സൗകര്യം നൽകിയ തീരുമാനം ഒട്ടേറെപ്പേർക്കു ഗുണം ചെയ്തു. റേഷൻ വിതരണത്തെക്കുറിച്ച് എസ്എംഎസ് നൽകുന്നതിലൂടെ ഉപയോക്താവിന്റെ അവകാശമാണ് ഓർമപ്പെടുത്തുന്നത്. ആദിവാസി ഊരുകളിൽ റേഷൻ വാതിൽപ്പടി വിതരണം ആരംഭിച്ചു. പ്രളയകാലത്ത് എല്ലാവർക്കും സൗജന്യമായി അരി നൽകി. 

2018ലെ ആഗോള വിശപ്പുസൂചിക പ്രകാരം ഇന്ത്യയിലെ 5 വയസ്സിൽ താഴെയുള്ള കുട്ടികളിൽ 20% പേർ പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്നു. ലോകത്തിൽ 67.20 കോടി ജനങ്ങൾ അമിതാഹാരത്താലുള്ള പൊണ്ണത്തടിമൂലം ബുദ്ധിമുട്ടനുഭവിക്കുന്നുവെന്നതു വിരോധാഭാസമായി നിൽക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

related stories