Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: മരിച്ചവരിൽ പോളിസി ഉണ്ടായിരുന്നത് 55 പേർക്കു മാത്രമെന്ന് എൽഐസി

LIC മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് എൽഐസി ജീവനക്കാരുടെയും ഏജന്റുമാരുടെയും സംഭാവനയായ ഏഴുകോടി രൂപയുടെ ചെക്ക് എൽഐസി ചെയർമാൻ വി.കെ.ശർമ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറുന്നു. ടി.എസ്.വിജയൻ (മുൻ ചെയർമാൻ), ബി.വേണുഗോപാൽ (മാനേജിങ് ഡയറക്ടർ), ആർ.താമോധരൻ (സോണൽ മാനേജർ), ശാന്ത വർക്കി (സീനിയർ ഡിവിഷനൽ മാനേജർ), എസ്.സുഭാഷ് (മാർക്കറ്റിങ് മാനേജർ), റോയ് മാർക്കോസ് (സെയിൽസ് മാനേജർ) എന്നിവർ സമീപം.

തിരുവനന്തപുരം∙ പ്രളയത്തിൽ മരിച്ച 439 പേരിൽ 55 പേർക്കു മാത്രമാണ് ലൈഫ് ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നതെന്ന് എൽഐസി. ഇവരുടെ പേരിലുണ്ടായിരുന്ന 79 പോളിസികളിൽ 40 പോളിസികൾ കാലഹരണപ്പെട്ടവയായിരുന്നു. ബാക്കിയുള്ള 39 പോളിസികളിൽ 26 എണ്ണത്തിനു ക്ലെയിം ഇനത്തിൽ 50 ലക്ഷം രൂപ നൽകിയതായിഎൽഐസി ചെയർമാൻ വി.കെ. ശർമ അറിയിച്ചു. ബാക്കി ക്ലെയിമുകളിൽ ഉടൻ നടപടിയുണ്ടാകും.

ദുരിതാശ്വാസ നിധിയിലേക്ക് എൽഐസി ജീവനക്കാരും ഏജന്റുമാരും ചേർന്നു സമാഹരിച്ച 7 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാന പുനർനിർമാണത്തിനായി എൽഐസിയുടെ പൂർണസഹകരണം വാഗ്ദാനം ചെയ്തതായും വി.കെ.ശർമ അറിയിച്ചു.

related stories