Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ വരുന്നു

തിരുവനന്തപുരം ∙ സർക്കാർ വാർത്തകളും വിശേഷങ്ങളും ലോകമെങ്ങുമുള്ള മലയാളികളിലെത്തിക്കാൻ വരുന്നു ഇന്റർനെറ്റ് റേഡിയോ. സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പാണ് 22 ലക്ഷം രൂപ ചെലവിട്ട് ഇന്റർനെറ്റ് റേഡിയോ സജ്ജമാക്കുന്നത്. ഇതിനു ഭരണാനുമതിയായി. മൂന്നു മാസത്തിനകം റേഡിയോ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. പാട്ടുകൾ അടക്കമുള്ള വിനോദ പരിപാടികൾ ഒഴിവാക്കി പകരം സർക്കാർ വാർത്തകളും അറിയിപ്പുകളും ആയിരിക്കും ഉള്ളടക്കം.