Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല നിലപാട്: എസ്എൻഡിപി യോഗം നേതൃയോഗം ഇന്ന്

Vellappally Natesan

ചേർത്തല ∙ ശബരിമല യുവതീപ്രവേശം സംബന്ധിച്ചു നിലപാടെടുക്കാൻ എസ്എൻഡിപി യോഗം നേതൃയോഗം ഇന്നു 11നു ചേർത്തല അശ്വിനി റസിഡൻസിയിൽ ചേരും. ഈ വിഷയം മാത്രമാണു ചർച്ച ചെയ്യുന്നതെന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

യൂണിയൻ പ്രസിഡന്റ്മാർ, വൈസ് പ്രസിഡന്റ്മാർ, സെക്രട്ടറിമാർ തുടങ്ങിയവർ ഉൾപ്പെടെ അറുനൂറോളം പ്രതിനിധികൾ പങ്കെടുക്കും. പ്രസിഡന്റ് ഡോ. എം.എൻ.സോമൻ അധ്യക്ഷത വഹിക്കും.

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണെന്നും എന്നാൽ പ്രത്യക്ഷ പ്രക്ഷോഭങ്ങൾക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ നേരത്തേ പറഞ്ഞിരുന്നു. ഈ നിലപാട് ഇന്നത്തെ യോഗം അംഗീകരിക്കാനാണു സാധ്യത. യോഗം വൈസ് പ്രസിഡന്റ് കൂടിയായ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് എൻഡിഎ നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാണ്.

related stories