Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുകേരളത്തിലേക്ക് നിക്ഷേപകർക്ക് സ്വാഗതം: മുഖ്യമന്ത്രി

pinarayi-sharja കേരള പുനർനിർമാണത്തിനു പിന്തുണ തേടി ഷാർജയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തപ്പോൾ. പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംഷീർ വയലിൽ, നോർക്ക വൈസ് ചെയർമാൻ എംഎ യൂസഫലി തുടങ്ങിയവർ സമീപം.

ദുബായ്∙ കേരള പുനർനിർമാണത്തിനായി ഷാർജ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ. നവ കേരളനിർമാണത്തിനായുള്ള ചെറുതും വലുതുമായ നിക്ഷേപ സാധ്യതകൾ പ്രവാസികൾ പ്രയോജനപ്പെടുത്തണമെന്ന് വ്യവസായികളുടെ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

പുനർനിർമാണത്തിന്റെ അടുത്ത ഘട്ടം ഇപ്പോൾ ആരംഭിക്കും. അതിനാണ് നിക്ഷേപം ക്ഷണിക്കുന്നത്. ചുവപ്പു നാട പൂർണമായും ഒഴിവാക്കും. ഏകജാലക സംവിധാനം ശക്തമാണ്. ക്രൗഡ് ഫണ്ടിങ് വഴി കേരളത്തിന്റെ ഏതു മൂലയിലും നടക്കുന്ന പുനർനിർമാണ പ്രവർത്തനങ്ങളിലും സഹകരിക്കാം.

പൊതുസമ്മേളനത്തിൽ  കേരള പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, ഇന്ത്യൻ കോൺസൽ പ്രേം ചന്ദ്, വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഷംസീർ വയലിൽ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ലോക കേരള സഭാംഗം കൊച്ചു കൃഷ്ണൻ, ചലച്ചിത്രതാരം ആശാ ശരത്, അഡ്വ.വൈ.എ റഹിം, ബിജു.കെ.സോമൻ തുടങ്ങിയവർ പങ്കെടുത്തു.

related stories