Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചാം ദിവസവും ഇന്ധനവില കുറഞ്ഞു

കൊച്ചി ∙ തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വില കുറഞ്ഞു. 29 പൈസ ഇന്നു കുറഞ്ഞതോടെ കൊച്ചി നഗരത്തിൽ ഒരു ലീറ്റർ ഡീസലിന്റെ വില 79 രൂപയിലെത്തി. പെട്രോൾ വില 30 പൈസ കുറഞ്ഞ് 83.52 രൂപയായി. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാൻ കാരണം. 5 ദിവസം കൊണ്ട് 1.42 രൂപ പെട്രോൾ വിലയിൽ കുറഞ്ഞു. ഡീസൽ വിലയിൽ 82 പൈസയുടെ കുറവും.