Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേസെടുത്തത് ശ്രദ്ധതിരിക്കാൻ: ഉമ്മൻ ചാണ്ടി

Oommen Chandy

കോട്ടയം / കൊല്ലം ∙ ശബരിമല വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സരിത എസ്. നായരുടെ പരാതിയിൽ തനിക്കെതിരെ കേസെടുത്തതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസിനെ നിയമപരമായി നേരിടും. ഇതു സംബന്ധിച്ച് ഇന്നു തിരുവനന്തപുരത്തു വിശദമായി പ്രതികരിക്കും. ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം നടക്കില്ലെന്നും ഉമ്മൻ ചാണ്ടി പറ‍ഞ്ഞു.

കേസിനെ നിയമപരമായി നേരിടുമെന്നു കെ.സി.വേണുഗോപാൽ എംപി പ്രതികരിച്ചു. സംസ്ഥാനത്ത് ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളിൽ നിന്നു ശ്രദ്ധതിരിച്ചു വിടാനുള്ള ശ്രമമാണു നടക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

related stories