Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുലാവർഷം ഉടൻ തുടങ്ങും

rain-cloud

തിരുവനന്തപുരം∙ കേരളത്തിൽ തുലാവർഷം ഉടൻ തുടങ്ങുമെന്ന് കാലാവസ്ഥാവകുപ്പ്. മൂന്നാഴ്ചയിലേറെ വൈകിയാണ് ഇത്തവണ തുലാമഴ എത്തുന്നത്. ആൻഡമാൻ തീരത്ത് ന്യൂനമർദം രൂപം കൊള്ളുന്നതിനാൽ മഴ ശക്തമാകാനും ഇടയുണ്ട്. ഇന്ന് ഇടുക്കി ജില്ലയിൽ കനത്ത മഴയുടെ മുന്നറിയിപ്പായ യെലോ അലർട്ട് പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും കിഴക്കൻ ഭാഗത്തും പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പുണ്ട്.