Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ ദുരിതാശ്വാസം: കേന്ദ്രത്തിനെതിരെ സർക്കാരും സിപിഎമ്മും

Kumarakom-flood-1a

തിരുവനന്തപുരം∙പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഇടതുമുന്നണിയും സർക്കാരും സ്വരം കടുപ്പിക്കുന്നു. യുഎഇ സന്ദർശനവേളയിലെ പ്രസംഗത്തിൽ മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ തിരിഞ്ഞത് ഇതിന്റെ ആദ്യസൂചനയായി. ധനസമാഹരണത്തിനു വിദേശരാജ്യങ്ങൾ‍ സന്ദർശിക്കാൻ മന്ത്രിമാർക്കു കേന്ദ്രം അനുമതി നൽകാതിരുന്നതാണു സർക്കാരിനെ പ്രകോപിപ്പിച്ചത്.

ഇക്കാര്യത്തിൽ ആദ്യം വാക്കു തന്നശേഷം കേന്ദ്രം പിൻവാങ്ങിയെന്ന് ആരോപിച്ച മുഖ്യമന്ത്രി, വാക്കിനാണല്ലോ നമ്മൾ വിലകൽപിക്കുന്നതെന്നു പരിഹസിക്കുകയും ചെയ്തു. പ്രളയാനന്തര സാഹചര്യത്തിൽ പൊതുവെ കേന്ദ്ര ഇടപെടലുകളെ അംഗീകരിക്കുന്ന സമീപനമായിരുന്നു ഇതുവരെ സർക്കാരിന്റേത്. മുഖ്യമന്ത്രി പലതവണ കേന്ദ്രത്തെ പ്രകീർത്തിക്കുകയുമുണ്ടായി. സഹായം വാങ്ങിയെടുക്കാൻ ആ മനോഭാവമാണു നല്ലതെന്നു കരുതിയായിരുന്നു ഇതെല്ലാം. എന്നാൽ പ്രതീക്ഷിച്ച സഹായം കേന്ദ്രത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല.

യുഎഇയുടെ സഹായവാഗ്ദാനവും കേന്ദ്രനിബന്ധനയെത്തുടർന്നു പാഴായ സ്ഥിതിയാണ്. കേരളത്തിന് അർഹമായ സഹായം കിട്ടുന്നതിനു കേന്ദ്രം എതിരാണെന്ന ആക്ഷേപമാണ് ഇപ്പോൾ ഇടതുകേന്ദ്രങ്ങൾ ഉയർത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എൽഡിഎഫ് കൺവീനർ എ.വിജയരാഘവനും പ്രതിഷേധം വ്യക്തമാക്കിക്കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളിലേക്കു കടന്നതോടെ കേന്ദ്രവിരുദ്ധ പ്രചാരണ പരിപാടികളിൽ പ്രളയദുരിതാശ്വാസവും ഇടംപിടിക്കുന്നു.

related stories