Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹിന്ദുക്കൾ ശബരിമലയിൽ പ്രവേശിക്കരുതെന്ന് ഹർജി നൽകും

sabarimala-temple

ന്യൂഡൽഹി ∙ അഹിന്ദുക്കൾക്കു പ്രവേശനമില്ലെന്ന വ്യവസ്ഥ ശബരിമലയിൽ നടപ്പാക്കണമെന്ന പൊതു താൽപര്യ ഹർജിയുമായി അഖില ഭാരതീയ അയ്യപ്പധർമ പ്രചാര സഭ. ഹർജി നാളെ സുപ്രീം കോടതിയിൽ ഫയൽ ചെയ്യുമെന്ന് സംഘടനയുടെ അഭിഭാഷക വ്യക്തമാക്കി. 

കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടത്തിലെ 3 (ബി) വകുപ്പിന്റെ അടിസ്ഥാനത്തിലാണ് യുവതികൾക്കു വിലക്കുണ്ടായിരുന്നത്. ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നു കോടതി വിധിച്ചു. എന്നാൽ, 3(എ) വകുപ്പു പറയുന്നത് അഹിന്ദുക്കൾക്കു പ്രവേശനമില്ലെന്നാണ്. ഹിന്ദുക്കളല്ലാത്ത സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാർ സംവിധാനം ദുരുപയോഗിച്ച് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്നും അത് മതസൗഹാർദത്തിനു ഭംഗം വരുത്തുന്നുവെന്നും ഹർജിയിൽ പറയുന്നു.