Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല നട അടച്ചു

devotees-in-sabarimala-temple

ശബരിമല ∙ തുലാമാസപൂജ പൂർത്തിയാക്കി അയ്യപ്പക്ഷേത്ര നട അടച്ചു. സഹസ്രകലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവയ്ക്കു ശേഷം അയ്യപ്പനെ ഭസ്മാഭിഷേകം നടത്തിയാണ് നട അടച്ചത്. മാളികപ്പുറത്ത് കളഭാഭിഷേകവും നടന്നു. ചിത്തിര ആട്ടത്തിരുനാളിനായി നവംബർ 5ന് നട തുറക്കും. 6ന് ആണ് ചിത്തിര ആട്ടത്തിരുനാൾ. അന്നു തന്നെ നട അടയ്ക്കും. ഐജിയും പൊലീസ് ഉദ്യോഗസ്ഥരും ഇന്നലെ വൈകിട്ടോടെ മലയിറങ്ങിയെങ്കിലും വിശ്വാസികൾ രാത്രി 10ന് ശേഷമാണ് മടങ്ങിയത്.