Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല പ്രക്ഷോഭം: കെഎസ്ആർടിസിക്ക് നഷ്ടം 1.25 കോടി

hartal-ksrtc-bus-attack

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ കെഎസ്ആർടിസിക്ക് 1.25 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഹൈക്കോടതി വിധി പ്രകാരം ഈ നഷ്ടം ഉത്തരവാദികളിൽനിന്നു തിരിച്ചുപിടിക്കണമെന്നും എംഡി ടോമിൻ തച്ചങ്കരി ഡിജിപിക്കു കത്തുനൽകി. പമ്പയിൽ 23 ബസുകൾ തകർന്നു. 8 നു നടന്ന ഹർത്താലിൽ 26 ബസുകൾക്കു കേടുപാടുണ്ടായി. പൊലീസ് പിടികൂടിയ അക്രമികൾക്കു ജാമ്യം അനുവദിക്കുന്നതിനു മുൻപു തുക കോടതിയിൽ കെട്ടിവയ്ക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാണ് അഭ്യർഥന.

related stories