Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ.ശശി: തീരുമാനം ഉടനെന്ന് ബാലൻ

A.K. Balan

നാദാപുരം ∙ പി.കെ. ശശി എംഎൽഎയ്ക്കെതിരെ പാർട്ടിക്കു ലഭിച്ച പരാതിയിൽ അന്വേഷണം ഏറെക്കുറെ പൂർത്തിയായതായി മന്ത്രി എ.കെ. ബാലൻ. സംഘടനാതലത്തിൽ തീരുമാനം  ഉടൻ ഉണ്ടാകുമെന്നും ഇക്കാര്യത്തിൽ ആർക്കും വേവലാതി വേണ്ടെന്നും  മന്ത്രി പറഞ്ഞു. 

പാലക്കാട്  തച്ചമ്പാറയിലെ പദയാത്രാ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കുമെന്ന് തനിക്കറിയില്ല. അത് അവിടത്തെ പാർട്ടിയാണ് തീരുമാനിച്ചത്. പരാതികൾ പരിഗണിക്കുന്നതിന് സിപിഎമ്മിൽ ആഭ്യന്തര സമിതിയുണ്ടാക്കേണ്ട ആവശ്യമുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്നും എ.കെ. ബാലൻ പറഞ്ഞു.

related stories