Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീ മഠത്തിന്റെ സുരക്ഷ കൂട്ടുന്നു

India Nun Protest

കുറവിലങ്ങാട് ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിൽ മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിന്റെ സുരക്ഷ വർധിപ്പിക്കാൻ പൊലീസ് നടപടികളാരംഭിച്ചു.

ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയും സമരം ചെയ്ത കന്യാസ്ത്രീകളും ഇവിടെയാണു താമസിക്കുന്നത്. കുറവിലങ്ങാട് എസ്ഐ ടി.ആർ.ദീപു മഠത്തിലെത്തി സുരക്ഷാ സൗകര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി. വൈക്കം ഡിവൈഎസ്പി കെ.സുഭാഷും കഴിഞ്ഞ ദിവസം മഠത്തിലെത്തിയിരുന്നു.

related stories