Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.സി. ജോർജിന് എതിരായ പരാതി: നിയമസഭാ സമിതി ഇരുപക്ഷത്തെയും കേൾക്കും

PC George

തിരുവനന്തപുരം∙ ബിഷപ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ടു കന്യാസ്ത്രീകളുടെ ബന്ധുക്കൾ പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുപക്ഷത്തിന്റെയും  ഭാഗം കേൾക്കാൻ നിയമസഭയുടെ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. ജോർജിന്റെ വാർത്താ സമ്മേളനത്തിന്റെ വിഡിയോ കമ്മിറ്റി പരിശോധിച്ചു.

നിയമസഭാ കമ്മിറ്റികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിളിച്ചുചേർത്ത സഭാസമിതി അധ്യക്ഷൻമാരുടെ യോഗം തീരുമാനിച്ചു.