Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരുമല പെരുന്നാൾ കൊടിയേറി

parumala-perunal-kodiyettu പരിശുദ്ധ പരുമല തിരുമേനിയുടെ 116–ാമത് ഓർമപ്പെരുന്നാളിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റുന്നു. ചിത്രം: മനോരമ

പരുമല ∙ വ്രതശുദ്ധിയോടെ എത്തിയ ആയിരങ്ങൾ സാക്ഷിയായി. പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് ഓർമപ്പെരുന്നാളിന്  കെ‍ാടിയേറി.‌ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കെ‍ാടിയേറ്റ് നിർവഹിച്ചു. സഖറിയാസ് മാർ അന്തോണിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. ജോഷ്വ മാർ നിക്കോദീമോസ്, അലക്‌സിയോസ് മാർ യൗസേബിയോസ് എന്നിവർ സഹകാർമികരായിരുന്നു. തീർഥാടന വാരാഘോഷം തുടങ്ങി.